"നാദനിവേദ്യം" ഭക്തിഗാന മ്യൂസിക്കൽ ആൽബം ജനുവരി 1ന് പുറത്തിറങ്ങുന്നു 



കൊളച്ചേരി : കൊളച്ചേരി സ്വദേശി പ്രസാദ് കൊളച്ചേരി രചന നിർവഹിച്ച "നാദനിവേദ്യം" എന്ന ഭക്തിഗാന മ്യൂസിക്കൽ ആൽബം ജനുവരി 1ന്  പുറത്തിറങ്ങുന്നു.
പ്രശസ്ഥ ഗായകൻ ഉണ്ണി മേനോന്റെ സ്വരമാധുരിയിൽ ഒരുങ്ങുന്ന ഗാനങ്ങൾക്ക് മാതംഗി അജിത് കുമാറും ശബ്ദം നൽകുന്നു.
സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്  വിജയകുമാർ ചെമ്പത്ത് ആണ് .
നദനിവേദ്യം മ്യൂസിക്കൽ ആൽബത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്  കമ്പിൽ സ്വദേശിയായ ശ്രീ വിനോദ് കമ്പിൽ ആണ്. കൊളച്ചേരിയിലെ പരേതനായ ശ്രീ മരുതിയോടൻ പദ്മനാഭൻ നമ്പ്യാർ, ശ്രീമതി സീത എന്നിവരുടെ മകനാണ് പ്രസാദ് .
അദ്ദേഹത്തിന്റെ ആദ്യ സംരഭമായ നാദനിവേദ്യം ഭക്തിഗാന മ്യൂസിക്കൽ ആൽബം സംഗീതാസ്വാദകർ  നെഞ്ചിലേറ്റുമെന്ന വ്യശ്വാസ ത്തിലാണ് പ്രസാദും സഹപ്രവർത്തകരും.
Previous Post Next Post