കോൺഗ്രസ്സ് ജന്മദിന പദയാത്ര നാളെ



കൊളച്ചേരി :- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ 134 ആം ജന്മദിനമായ  ഡിസംബർ 28 ന് കൊളച്ചേരി ,ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ സംയുക്തമായി വൈകുന്നേരം 5 മണിക്ക് പദയാത്ര നടത്തപ്പെടുന്നു. വൈകുന്നേരം കമ്പിലിൽ നിന്നും പുറപ്പെടുന്ന പദയാത്ര കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്യും. പദയാത്ര കമ്പിൽ ബസാർ ചുറ്റി കൊളച്ചേരി മുക്ക് ,കൊളച്ചേരി പറമ്പ് വഴി ചേലേരി മുക്കിൽ അവസാനിക്കും.
തുടർന്ന് ചേലേരി മുക്കിൽ നടക്കുന്ന സമാപന പൊതുയോഗം മുൻ ഡി സി സി പ്രസിഡൻറ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പദയാത്രയിൽ നൂറുകണക്കിന് കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കളും പങ്കെടുക്കും.
Previous Post Next Post