"അതിജീവനം 2018" എൻ എസ് എസ് ക്യാമ്പ് ആലിൻകീഴ് ചെറുവാക്കര വെൽഫേർ എൽ പി സ്കൂളിൽ ആരംഭിച്ചു
നാറാത്ത് : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം നാഷണൽ സർവ്വീസ് സ്കീം സപ്ത ദിന സ്പെഷ്യൽ ക്യാമ്പ് അതിജീവനം 2018 പുഴയൊഴുകും വഴിയേ നാറാത്ത് ആലിൻകീഴ്ചെറുവാക്കര
വെൽഫേർ എൽ പി സ്കൂളിൽ 21 വെള്ളി മുതൽ 27 വ്യാഴാഴ്ച വരെ നടക്കുന്നു.
21 ന് ക്യാമ്പ് അജിത് മാട്ടൂലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് ഉൽഘാടനം ചെയ്തു.
എല്ലാ ദിവസവും രാവിലെ 6 ന് യോഗാ പരിശീലനവും 7.30 ന് പത്രപ്രകാശനവും.
ക്യാമ്പിന്റെ മൂന്നാം ദിനമായ ഞായറാഴ്ച രാവിലെ 8 മുതൽ ശ്രമദാനം ഗൃഹ സന്ദർശനം. നാറാത്ത് ഓണപ്പറമ്പ് പുത്തൻ കുളവും പരിസരവും ക്യാമ്പംഗങ്ങൾ ശുചീകരിച്ചു. ഉച്ചക്ക് 2.30 ന് സി.ടി ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ദേശവും കാർഷിക പാരമ്പര്യവും എന്ന വിഷയത്തിൽ മയ്യിൽ അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസിങ്ങ് യൂണിറ്റ് മാനേജിങ്ങ് ഡയറക്ടർ പി കെ ബാലകൃഷ്ണൻ നമ്പ്യാർ പ്രഭാഷണം നടത്തി. കാലടി സംസ്കൃത സർവ്വകലാശാല എൻ എസ് എസ് കോ ഓഡിനേറ്റർ ഡോ. പി എച്ച് ഇബ്രാഹിം കുട്ടി കൃഷി വകുപ്പുദ്യോഗസ്ഥരായ ബിന്ദു , ദിൻഷ, സ്മിത എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രദേശവാസിയായ കാർത്ത്യായനി അമ്മ പായ മെടയൽ കൊട്ടമെടയൽ എന്നീ ഗ്രാമീണ കൈതൊഴിൽ പരിശീലനം നൽകി.
എം.ടി മുരളീധരൻ ആ മുഖഭാഷണം നടത്തി.
തിങ്കളാഴ്ച സി.വിനോദിന്റെ അദ്ധ്യക്ഷതയിൽ കലാപൈതൃകവും നാറാത്തും എന്ന വിഷയത്തിൽ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തും. സോപാന സംഗീതജ്ഞൻ പയ്യന്നൂർ കൃഷ്ണമണി മാരാർ ക്ഷേത്ര കലകളെ പരിചയപ്പെടുത്തും.
തുടർന്ന് പുഴയോരത്തെ അറിവാഴങ്ങൾ പുൽകൂടു നിർമ്മാണം ക്രിസ്ത്മസ് ആഘോഷം.
തുടർന്നുള്ള ദിനങ്ങളിൽ പഠന യാത്ര പൈതൃക ദത്താശേഖരണം ഏക പാത്ര നാടകം ജീവിത ശൈലിയും ആരോഗ്യവും സമൂഹ മനസ്സും നാടൻപാട്ടും നൃത്തനൃത്യങ്ങൾ.
ക്യാമ്പ് 27 ന് സമാപിക്കും.