ഡിസംബർ 26 ദിവസവിശേഷം
ഇന്ന് ലോക ബോക്സിങ് ദിനം.(. കായിക ഇനമായ ബോക്സിങ് അല്ല ) (ക്രിസ്മസ് പിറ്റേന്ന് ബോക്സ് നിറയെ മധുര പലഹാരവുമായി സാന്താക്ലോസ് അപ്പുപ്പൻ വരുമെന്ന വിശ്വാസമാണെന്ന് പറയുന്നു)
ആസ്ത്രേലിയയിൽ ഇന്ന് ആരംഭിക്കുന്ന ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ബോക്സിങ് ഡേ ടെസ്റ്റ് എന്ന് പറയുന്നു..
1805- ഓസ്ട്രിയയും ഫ്രാൻസും പ്രസ് ബർഗ് ഉടമ്പടി ഒപ്പുവച്ചു..
1860- ലോകത്തിലെ ആദ്യ ക്ലബ്ബ് ഫുട്ബാൾ മത്സരം ഇംഗ്ലണ്ടിലെ ഷെഫീൽഡ് ഗ്രൗണ്ടിൽ നടന്നു...
1898- പിയറി ക്യുറിയും , മാഡം ക്യുറിയും സംയുക്തമായി റേഡിയം കണ്ടു പിടിച്ചതായി പ്രഖ്യാപിക്കുന്നു..
1907- സൂറത്ത് സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസ് മിതവാദി, തീവ്രവാദി എന്നിങ്ങനെ രണ്ടായി പിരിഞ്ഞു..
1951- നിത്യ ഹരിത നായകൻ പ്രേം നസീർ ആദ്യമായി സിനിമക്ക് വേണ്ടി മുവീ ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു..
1982- ടൈം മാഗസിൻ ചരിത്രത്തിലാദ്യമായി ജിവനില്ലാത്ത വ്യക്തിയെ (Personal computer) നെ Man of the Year ആയി പ്രഖ്യാപിക്കുന്നു...
2004- കേരളം വിറങ്ങലിച്ച സുനാമി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മ.. ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നുണ്ടായ ഭീമൻ സുനാമി തിരമാലകൾ ആഞ്ഞടിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തിലെറെ പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തു... കേരളത്തിലും നിരവധി മരണം....
ജനനം
1791... ചാൾസ് ബാബേജ്. അമേരിക്കൻ ഗണിതജ്ഞൻ. ശാസ്ത്രജ്ഞൻ - കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നു..
1893- മാവോ-സെ-തൂങ്ങ് - ചെയർമാൻ മാവോ എന്നറിയപ്പെടുന്നു.. ചൈനിസ് വിപ്ലവ നേതാവ്.. മാവോയിസത്തിന്റെ ഉപജ്ഞാതാവ്..
1899- ഉദ്ദം സിങ്.. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പോരാളി... ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണനായ ജനറൽ ഡയറിനെതിരായ പക മനസ്സിൽ സൂക്ഷിച്ച് ലണ്ടനിൽ വച്ച് വെടി വച്ച് കൊന്ന വിപ്ലവ നക്ഷത്രം.
1910. എമിലി ഷെങ്കൽ - നേതാജിയുടെ ഭാര്യയായ ഓസ്ട്രിയ സ്വദേശിനി..
1914- ബാബാ ആംതെ - സാമൂഹ്യ പ്രവർത്തകൻ.. ആധുനിക ഗാന്ധി എന്ന അപരനാമത്തിൽ പ്രശസ്തൻ..
1946- നരേന്ദ്രപ്രസാദ്- അദ്ധ്യാപകൻ - നിരുപകൻ. നാടക പ്രവർത്തകൻ.. സിനിമാ നടനായും ഏറെ പ്രസിദ്ധൻ.. (വിക്കി പീഡിയ മലയാളത്തിൽ 1945 ഒക്ടോബർ 26 എന്നാണ് കാണുന്നത്, ഇംഗ്ലിഷിൽ 26-12- 1946 എന്നും)
ചരമം
1530- ബാബർ - മുഗൾ വംശ സ്ഥാപകൻ..
1972- ഹാരി എസ് ട്രൂമാൻ - അമേരിക്കയുടെ 33മത് പ്രസിഡണ്ട്..
1975- കെ. സരസ്വതി അമ്മ- പ്രശസ്ത എഴുത്തുകാരി. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് ജീവനക്കാരിയായിരുന്നു. വൈതരണികൾ നിറഞ്ഞ ജീവിതത്തിന്റെ ഉടമ.. 1944ൽ പ്രേമഭാജനം എന്ന നോവൽ എഴുതി. പന്ത്രണ്ട് കഥാ സമാഹാരങ്ങളും പുറത്തിറക്കി..
1986- ബിനാ ദാസ്.. ഇന്ത്യൻ സ്വാതന്ത്യ സമര പോരാളി - ബംഗാൾ സ്വദേശിനി..
1989- കെ.പി . കൃഷ്ണകുമാർ.. അന്താരാഷ്ട്ര പ്രശസ്ത ശിൽപി.. ഇന്ത്യൻ ചിത്രകലയിൽ റാഡിക്കൽ മൂവ് മെൻറിന് രൂപം നൽകി..
1989- കാർട്ടൂണിസ്റ്റ് ശങ്കർ - ഇന്ത്യൻ ചിത്രകലയുടെ കുലപതി.. ശങ്കേഴ്സ് വീക്കിലി സ്ഥാപകൻ.
1999- ശങ്കർ ദയാൽ ശർമ്മ - ഒമ്പതാമത് പ്രസിഡണ്ട്.. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്ത പ്രസിഡണ്ട് എന്ന റെക്കാർഡിനുടമ.
2005.. ശരത് ചന്ദ്ര സിൻഹ. ആസാം മുൻ മുഖ്യമന്ത്രി.. ആസാമിൽ നിന്നുള്ള കോൺഗ്രസ് നേതാവ്..
2005- കെറി പാർക്കർ - ആസ്ത്രേലിയൻ മാധ്യമ പ്രവർത്തകൻ - ആധുനിക ക്രിക്കറ്റിനെ ജനകീയവൽക്കരിക്കുന്ന എല്ലാ മാറ്റങ്ങൾക്കും തുടക്കമിട്ട വ്യക്തി..
2006 - ജെറാൾഡ് ഫോർഡ് - അമേരിക്കയുടെ 38 മത് പ്രസിഡണ്ട്..
2011 - എസ്.ബംഗാരപ്പ.. കർണാടക മുൻ മുഖ്യമന്ത്രി. 4 തവണ ലോക്സഭാംഗം ...
( എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )