കമ്പിൽ കേളപ്പൻ പെരുമലയൻ തറവാട് പൊട്ടൻ തെയ്യം തിറ മഹോത്സവത്തിന് തുടക്കമായി
മയ്യിൽ: കമ്പിൽ കേളപ്പൻ പെരുമലയൻ തറവാട് പൊട്ടൻ തെയ്യം തിറ മഹോത്സവം ഇന്നലെ വൈകിട്ട് 7 മണിക്ക് സന്ധ്യാവേലയോടെ തുടങ്ങി.
രാത്രി 10 മണിക്ക് വിഷ്ണുമൂർത്തി യുടെ തോറ്റം 11 മണിക്ക് പൊട്ടൻ ദൈവത്തിന്റെ കൊട്ടിപ്പാടൽ നടന്നു
30 ന് ഞായർ പുലർച്ചെ 6.30 ന് പൊട്ടൻ ദൈവം അഗ്നിയിൽ പ്രവേശിക്കും.
ഉച്ചക്ക് 2 മണിക്കുള്ള ആറാടിക്കലോടെ കേളപ്പൻ പെരുമലയ തറവാട്ടുത്സവം സമാപിക്കും.