പെരുമാച്ചേരിയിലെ ഫുഡ്ബോൾ പരിശീലനം ശ്രദ്ധേയമാകുന്നു 



 കൊളച്ചേരി :-പെരുമാച്ചേരി എ യു പി സ്കൂൾ ഗ്രൗണ്ടിൽ അവധി ദിവസങ്ങളിൽ നടന്നു വരുന്ന ഫുഡ്ബാൾ പരിശീലന ക്യാമ്പ് ശ്രദ്ധേയമാവുന്നു.
ശനി ,ഞായർ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ 10 മണി വരെ നീളുന്ന പരിശീലനത്തിൽ മുപ്പതോളം കുട്ടികൾ സ്ഥിരമായി എത്തിച്ചേരുന്നുണ്ട്. പറശ്ശിനിക്കടവ് സ്വദേശി അനിൽ കുമാർ ആണ് പരിശീലകൻ. കഴിഞ്ഞ വർഷം പരിശീലനം ലഭിച്ച കുട്ടികളിക്കാർ നടത്തിയ പ്രദർശന ഫുഡ്ബോൾ മത്സരം നാട്ടുകാരിൽ തന്നെ ഈ പരിശീലന ക്യാമ്പിനെ കുറിച്ച് മതിപ്പുളവാക്കിയിരുന്നു.
വരുന്ന മധ്യവേനൽ അവധിക്കാലത്ത് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പരിശീലനം വിപുലമാക്കാൻ ആലോചിക്കുന്നതായി പരിശീലകൻ അനിൽകുമാർ "കൊളച്ചേരി വാർത്ത"കളോട്  പറഞ്ഞു.

Previous Post Next Post