വിജയികളെ അനുമോദിച്ചു
പാമ്പുരുത്തി: 17 മദ്രസകൾ മാറ്റുരച്ച കമ്പിൽ റെയിഞ്ച് ഇസ്ലാമിക് കലാ മേളയിൽ റണ്ണേഴ്സ് അപ് നേടിയ പാമ്പുരുത്തി മദ്രസ വിദ്യാർത്ഥികളേയും ഉസ്താദുമാരേയും പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. പാമ്പുരുത്തി മദ്രസ യിൽ നടന്ന ചടങ്ങ് മഹല്ല് പ്രസിഡന്റ് കെ.പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി കീഴിശ്ശേരി ഉൽഘാടനം ചെയ്തു. മദ്രസക്കുള്ള സ്നേഹോപഹാരം മഹല്ല് പ്രസിഡന്റ് കെ.പി അബ്ദുൽ സലാം സദർ മുഅല്ലിം സി.എച്ച് അബ്ദുൽ മജീദ് ഫൈസിക്ക് സമ്മാനിച്ചു. ജൂനിയർ വിഭാഗം കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അംജദ് പാറേത്തിനുള്ള മഹല്ല് കമ്മിറ്റിയുടെ ഉപഹാരം ട്രഷറർ എം മുസ്തഫ ഹാജി സമ്മാനിച്ചു. പി.പി സൂപ്പി മൗലവി ഫെസ്റ്റ് അനുഭവങ്ങൾ പങ്കുവെച്ചു. മഹല്ല് ജനറൽ സെക്രട്ടറി വി.ടി മുഹമ്മദ് മൻസൂർ, വൈസ് പ്രസിഡന്റ് പി കമാൽ സെക്രട്ടറി എം ശിഹാബ്, എം ഹനീഫ് ഫൈസി, റിയാസ് ഫൈസി മലപ്പുറം, മുഷ്താഖ് ദാരിമി, ഖിളർ മൗലവി, മുസ്തഫ മൗലവി, സംസാരിച്ചു.