കൊളച്ചേരി സ്വദേശി രചിച്ച "സ്വർണ്ണം അറിയേണ്ടതെല്ലാം" പുസ്തകം ശ്രദ്ധേയമാവുന്നു; നാലാം പതിപ്പ് വിപണിയിൽ




കൊളച്ചേരി: സ്വർണ്ണ ഖനനം, ആഭരണ നിർമ്മാണം, വ്യവസായം തുടങ്ങി സ്വർണ്ണത്തിന്റെ അഭ്ദുത ലോകത്തെ അടുത്തറിയുവാൻ മലയാളത്തിലെ അപൂർവ്വ പുസ്തകമായ 'സ്വർണ്ണം അറിയേണ്ടതെല്ലാ' നാലാം പതിപ്പ് ബഹു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മയ്യിൽ എസ് ഐ മുരളീധരന് നൽകി പ്രകാശനം ചെയ്തു.

ആധികാരികതയും, കണക്കുകളും രസകരമായ പൊന്നനുഭവങ്ങളും കൂടി വിളക്കിയെടുത്ത ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പത്മശ്രീ മോഹൻലാലിന്റെ സാന്നിധ്യത്തിൽ മാതൃഭൂമി ഡയരക്ടർ പി.വി ചന്ദ്രനാണ് പ്രകാശനം ചെയ്തത്.ആദ്യ പതിപ്പ് ഒരു മാസം കൊണ്ട് വിറ്റുതീർന്നെന്ന അപൂർവ്വം പുസ്തകങ്ങളുടെ കൂട്ടത്തിൽ ഈ പുസ്തകവും പെടും.
ഇപ്പോൾ പ്രസിദ്ധികരിച്ച നാലാം പതിപ്പിൽ സ്വർണ്ണ വിപണിയിലെ ഏറ്റവും പുതിയ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
കൊളച്ചേരി സ്വദേശിയായ പ്രദോഷ് പുത്തൻപുരയിൽ രചിച്ച ഈ പുസ്തകം മാതൃഭൂമി ബുക്സാണ് പുറത്തിറക്കിയിരിക്കുന്നത്. ഭാരതീയ സ്വർണ്ണാഭരണ കലയെ കുറിച്ചുള്ള പുതിയ പുസ്തക രചനയിലാണിദ്ദേഹം ഇപ്പോൾ.
മലബാർ ഗോൾഡ് & ഡയമണ്ട്സിലെ റിസർച്ച് ഹെഡായ പ്രദോഷ് ഷോർട്ട് ഫിലിമുകളുടെ രചനയും സംവിധാനവും നിർവഹിക്കുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
നമിതയാണ് ഭാര്യ .
മിലൻ, മിത്ര എന്നിവർ മക്കളാണ്.
ബിസിനസ്സുകാർക്കും ഈ മേഖലയിൽ ജോലി തേടുന്നവർക്കും സ്വർണ്ണം ഉപയോഗിക്കുന്നവർക്കും വിലയേറിയ അറിവ് നൽകുന്നതാണ് ഈ പുസ്തകം.
Previous Post Next Post