സാന്ത്വനം സ്വയം സഹായ സംഘം : രണ്ടാം വാർഷികം ആഘോഷിച്ചു
പെരുമാച്ചേരി സി ആർ സി ക്ക് സമീപം വച്ച് നടന്ന സാംസ്കാരിക സദസ്സ് പ്രശസ്ത സംവിധായകൻ ഷെറി ഉദ്ഘാടനം ചെയ്തു.. സംഘം പ്രസിഡന്റ് അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. എടക്കാട് ബ്ലോക്ക് മെമ്പർ കെ അനിൽകുമാർ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പി വി വൽസൻ മാസ്റ്റർ ,നാടകകൃത്ത് ശ്രീധരൻ സംഘമിത്ര, സി ആർ സി വായനശാല സെക്രട്ടറി എ.പി രമേശൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സംഘം രക്ഷാധികാരി കെ പി സജീവ് ഉദ്ഘാടകൻ ഷെറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സംഘം സെക്രട്ടറി ഉജിനേഷ് സ്വാഗതവും വി കെ ഉണ്ണിക്കൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,നൃത്തനൃത്ത്യങ്ങൾ ,തിരുവാതിര,കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി.