കൊളച്ചേരിയിൽ ഹർത്താൽ പൂർണ്ണം


കൊളച്ചേരി :- ശബരിമല വിഷയത്തിൽ ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ കൊളച്ചേരിയിൽ പൂർണ്ണം.
കടകമ്പോളങ്ങൾ  അടഞ്ഞു കിടക്കുന്നു.  ബസ്സുകൾ പൂർണ്ണമായും സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഓട്ടോ- ടാക്സി സർവീസുകൾ നടത്തുന്നില്ല.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി എന്നിവ അടഞ്ഞു കിടക്കുന്നു. ട്രഷറിയുടെ പ്രവർത്തനത്തെ ഹർത്താൽ ബാധിച്ചില്ല. ചില സഹകരണ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും  ഷെഡ്യൂൾഡ് ബാങ്കുകൾ അടഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. സ്കൂളുകളുടെ അധ്യയനത്തെയും ഹർത്താൽ ബാധിച്ചു.പെട്രോൾ പമ്പ് അടഞ്ഞുകിടക്കുന്നു.
Previous Post Next Post