എട്ടാമത് കൊളച്ചേരി പ്രീമിയർ ലീഗ് സീസൺ' 19 ന് ഇന്ന് തുടക്കം



കൊളച്ചേരി: കൊളച്ചേരി പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാവുന്നു.1,10,000 രൂപ പ്രൈസ് മണിക്കും മൂസാൻ കുട്ടി, അഭിലാഷ് ,എ പി പവിത്രൻ മാസ്റ്റർ സ്മാരക ഏവർ റോളിംങ്ങ് ട്രോഫിക്കും ചോയ്യപ്രത്ത് പാർവ്വതി ട്രോഫി ക്കും വേണ്ടിയുള്ള പോരാട്ടത്തിന് ഇന്ന് വൈകുന്നേരം 4.30 ന് തവളപ്പാറ  കൊളച്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് തുടക്കമാവും.
ഉദ്ഘാടന മത്സരത്തിൽ സിറ്റി ബ്രദേഴ്സ് നാറാത്ത് ,ടീ ഓഫ് ദാലിൽ പള്ളി യെ നേരിടും.
പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ താഹിറയുടെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനൻ നിർവ്വഹിക്കും .
ജില്ലാ പഞ്ചായത്ത് മെമ്പർ അജിത്ത് മാട്ടൂൽ മുഖ്യാതിഥിയാവും.
Previous Post Next Post