കണ്ണാടി രജത ജൂബിലി പുരസ്കാര സമർണ്ണവും സാംസ്കാരിക കൂട്ടായ്മയും ഫിബ്രുവരി 9 ശനിയാഴ്ച
കണ്ണാടിപറമ്പ് :- കണ്ണാടി ,കണ്ണാടി പറമ്പിന്റെ ആഭിമുഖ്യത്തിൽ കണ്ണാടി രജത ജൂബിലി പുരസ്കാര സമർണ്ണവും സാംസ്കാരിക കൂട്ടായ്മയും ഫിബ്രുവരി 9 ശനിയാഴ്ച രാവിലെ 9.30 ന് കമ്പിൽ സംഘ മിത്ര ഹാളിൽ വച്ച് നടത്തപ്പെടുന്നു.ചടങ്ങ് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ എൻ ഇ സുഗതൻ പുരസ്കാര സമർപ്പണം നടത്തും.
സിദ്ദിഖ് നദ്വി പേരൂർ, മുഹമ്മദ് ശമീം, കെ ടി ബാബുരാജ്, കെ പി നസീർ, ഫാറൂക്ക് ഇരിക്കൂർ ,സി വിനോദ് എന്നിവർക്കാണ് അവാർഡുകൾ നൽകുന്നത്.
എഴുത്ത്കാരി ടി ഷാഹിന പ്രശസ്തിപത്രം വായിച്ചു നൽകും.