നാറാത്ത് ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടന്നു
നാറാത്ത്: നാറാത്ത് ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി ക്ഷേത്ര മഹോത്സവത്തിന് കേളികൊട്ടുണർത്തിക്കൊണ്ട് ഇന്ന് വൈകീട്ട് നാറാത്ത് മഹാവിഷ്ണു ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര നാട് നെഞ്ചേറ്റി.
വെള്ളിയാഴ്ച രാത്രി വെള്ളാട്ടം ഊർപ്പഴശ്ശി, വേട്ടക്കൊരു മകൻ ചോനമ്മ ഭഗവതി തുടങ്ങിയവ നിറഞ്ഞാടും.
ശനിയാഴ്ച തെയ്യങ്ങളുടെ പുറപ്പാടിനൊടുവിൽ തായ്പരദേവതയുടെ തിരുമുടി നിവരുന്ന തൊടൊപ്പം ഭഗവതിയുടെ കോമരം ഉറഞ്ഞാടുന്നതും കണ്ട് ഭക്തജനങ്ങൾ സായൂജ്യമടയും.