ലത്തീഫിയ്യ ഫെസ്റ്റ് ന് പ്രൗഢോജ്വല തുടക്കം 


കമ്പിൽ :കമ്പിൽ ലത്തീഫിയ്യ അറബിക് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിക്കുന്ന ലത്തീഫിയ്യ ഫെസ്റ്റ് കോളേജ് പ്രിൻസിപ്പൽ ബഷീർ നദ്‌വി ഉത്ഘാടനം ചെയ്തു. കലകളിലൂടെ മാത്രമേ കലാ വാസനകൾ  പരിപോഷിപ്പിക്കാൻ സാധ്യമാകൂ എന്നും കലകൾ സമൂഹത്തിനു ഉപകരിക്കുന്നതവണമെന്നും  അദ്ദേഹം പറഞ്ഞു  നാല് വേദികളിലായി  രണ്ടു വിഭാഗത്തിൽ(സീനിയർ, ജൂനിയർ ) 64 ഇനങ്ങളിൽ 230 ഓളം വിദ്യാർത്ഥികൾ മത്സരിക്കുന്നു. സ്വാഫിയ്യ വാഫിയ്യ എന്നീ രണ്ടു ഗ്രുപ്പുകളിലായിട്ടാണ് മത്സരം നടക്കുന്നത്.
കോളേജ് മാനേജർ റഹീം മാസ്റ്റർ അഷ്‌റഫ്‌ മൗലവി ഖാസിം ഹുദവി മാണിയൂർ സംസാരിച്ചു
Previous Post Next Post