വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പട്ടം പൂക്കണ്ടം സ്വദേശി  എ കെ ചന്ദ്രമതി അന്തരിച്ചു


മലപ്പട്ടം :- ഇന്നലെ വൈകിട്ട് കമ്പിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പട്ടം RGM യു.പി സ്കൂളിനടുത്ത് കുരുലോളി യിൽ താമസിക്കുന്ന എ കെ ചന്ദ്രമതി മരണപ്പെട്ടു. പരേതനായ സി. ഗോപാലൻ നമ്പ്യാരുടെ ഭാര്യ യാണ്.
ഓട്ടോ തൊഴിലാളി യൂണിയൻ (ClTU) മലപ്പട്ടം ഡിവിഷൻ സെക്രട്ടറി എ.കെ ബാലകൃഷ്ണന്റെ അമ്മയാണ് എ.കെ.ചന്ദ്രമതി .
മറ്റു മക്കൾ:- വിജയനുണ്ണി (ഗൾഫ്), ജയശ്രീ (ജില്ലാ ലേബർ ഓഫീസർ ,മലപ്പുറം) ,സുഭദ്ര, അംബിക .
മൃതദേഹം 5.00ന് വീട്ടിൽ പൊതുദർശനത്തിന് വെക്കും തുടർന്ന് 5.30 ന് മലപ്പട്ടം പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
Previous Post Next Post