ഫെബ്രുവരി 15 ദിവസവിശേഷം
399 BC - സോക്രട്ടീസിനെ വധശിക്ഷയ്ക്ക് വിധിച്ചു.
1764.. അമേരിക്കൻ ഐക്യനാടുകളിലെ മിസൗറി സംസ്ഥാനത്തിലെ സെന്റ് ലൂസിയ നഗരം സ്ഥാപിതമായി...
1906- ബ്രിട്ടിഷ് ലേബർ പാർട്ടി സ്ഥാപിതമായി..1922- ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളായ 20000 പേർ 5 രൂപയുടെ വീതം ഓഹരി എടുത്ത് (മൂലധനം 1 ലക്ഷം) ദേശീയ ദിനപത്രമായ മാതൃഭുമി പ്രിൻറിങ് & പബ്ലിഷിങ്ങ് കമ്പനി റജിസ്റ്റർ ചെയ്തു..
1965- കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആ ലേഖനം ചെയ്ത പതാക അഗീകരിച്ചു..
1989- സോവിയറ്റ് യൂണിയൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറി..
1995- കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ് നികിനെ അതീവ സുരക്ഷാ കമ്പ്യൂട്ടർ നെറ്റ് വർക്കിൽ കയറിയതിന് FBI അറസ്റ്റ് ചെയ്തു..
1997- അന്ധർക്കായി ആദ്യമായി ഒരു പത്രമിറങ്ങി...
2001 - മനുഷ്യന്റെ സമ്പൂർണ ജനിതക ഘടനയുടെ ആദ്യ കരട് നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ചു
2005- യു ട്യൂബ് അമേരിക്കയിൽ പ്രവർത്തനമാരംഭിച്ചു..
2017- 104 ഉപഗ്രഹങ്ങളെ
ഒന്നിച്ച് ഭ്രമണപഥത്തിലെത്തിച്ച് ISRO ചരിത്രം സൃഷ്ടിച്ചു..
ജനനം
1564- ഗലിലിയോ ഗലീലി. .വിഖ്യാത ശാസ്ത്രജ്ഞൻ..
1748- ജെറേമി ബെൻതോം.. ബ്രിട്ടീഷ് തത്വചിന്തകൻ, ആധുനിക ഉപഭോഗ സിദ്ധാന്തത്തിന്റെ പിതാവ്..
1869- അഴകത്ത് പത്മനാഭ കുറുപ്പ്... മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യം രാമചന്ദ്രവിലാസത്തിന്റെ കർത്താവ്....
1898- കുമ്പളത്ത് ശങ്കുപ്പിള്ള - സ്വാതന്ത്യ സമര സേനാനി, മുൻ KPCC പ്രസിഡണ്ട്, NSS നേതാവ്, ക്ഷേത്ര പ്രവേശന വിളമ്പരം വരുന്നതിനു മുൻപേ സവർണർ മാത്രം കുളിക്കുന്ന കുളത്തിൽ അവർണരെ കുളിപ്പിച്ച് സവർണ മേധാവിത്വത്തെ വെല്ലുവിളിച്ച സവർണൻ...
1922- നരേഷ് മേത്ത - ഹിന്ദി സാഹിത്യകാരൻ, 1992 ൽ ജ്ഞാനപീഠം
1923- കൊട്ടരപ്പാട്ട് ചാത്തുക്കുട്ടൻ.. തൃശൂർ സ്വദേശി... ശ്രീലങ്കയിൽ ഹോട്ടൽ പരിചാരകനായി ലോകമെമ്പാടും ശ്രദ്ധ നേടി..
1939- സി.രാധാകൃഷ്ണ ൻ... പ്രശസ്ത നോവലിസ്റ്റ്, പത്രപ്രവർത്തകൻ, ശാസ്ത്രജ്ഞൻ.. തിരൂർ ചമ്രവട്ടം സ്വദേശി.. പുഴ മുതൽ പുഴ വരെ, സ്പന്ദമാപിനികളെ നന്ദി തുടങ്ങി നിരവധി കൃതികൾ.. എഴുത്തച്ഛന്റെ ജീവിതം അടിസ്ഥാനമാക്കി തീക്കടൽ കടഞ്ഞ് തിരുമധുരം പ്രത്യേക ശ്രദ്ധ നേടി...
1946- മാത്യു റിക്കാർഡ്. ഫ്രഞ്ച് എഴുത്തുകാരൻ, ശാസ്ത്രജ്ഞൻ.. Happiest person in the world എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബുദ്ധ സന്യാസി.
1947- രൺധിർ കപൂർ - ബോളിവുഡ് നടൻ ,സംവിധായകൻ
1973- രാജീവ് രവി.. സിനിമാ സംവിധായകൻ, ഛായാഗ്രാഹകൻ.
1982 - മിരാ ജാസ്മിൻ - മലയാള ചലച്ചിത്ര താരം
ചരമം
1921.. സയ്യിദ് അക്ബർ ഹുസൈൻ ( അക്ബർ ഇല ഹാദി ) ഉറുദു കവിതാ രംഗത്ത് കരുത്ത് തെളിയിച്ച കവി...
1869- മിർസ അബ്ദുല്ല ഖാൻ (മിർസാ ഗാലിബ്).. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച ഉറുദു കവി, ഗസൽ രചയിതാവ്, സൂഫി ആലാപനവും ചെയ്യുന്നു..
1948- സുഭദ്രകുമാരി ചൗഹാൻ.. ഹിന്ദി കവയിത്രി...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)