മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്ര കളിയാട്ട മഹോല്‍സവം  ഫിബ്രവരി 23, 24 തീയതികളിൽ 



വളവില്‍ചേലേരി : വളവില്‍ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ടമഹോല്‍സവം 2019 ഫിബ്രവരി 23, 24(കുഭം 10, 11 ) തീയ്യതികളിലായി ആഘോഷിക്കുന്നു.
ഫിബ്രവരി 23 (കുംഭം 10) ശനിയാഴ്ച രാവിലെ 9 മണിക്ക് ബ്രഹ്മശ്രീ കാട്ടുമാഠം ഇളയേടത്ത് ഈശാനനന്‍ നമ്പൂതിരിപ്പാടിന്‍െറ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമവും, തുടര്‍ന്ന് നാഗസ്ഥാനത്ത് നൂറും പാലും സമര്‍പ്പണവും. സന്ധ്യക്ക് 6.30ന് സന്ധ്യാവേല, 7 മണിക്ക് തോട്ടുംകര ഭഗവതിയുടെ തോറ്റം. തുടര്‍ന്ന് ധര്‍മ്മദൈവത്തിന്‍െറ വെള്ളാട്ടം. രാത്രി 8 മണിക്ക് പ്രസാദ സദ്യ രാത്രി 11 മണിക്ക് ധര്‍മ്മദൈവത്തിന്‍െറ നേര്‍ച്ചവെള്ളാട്ടം എന്നിവ നടക്കും

ഫിബ്രവരി 24 (കുംഭം 11) ഞായറാഴ്ച 1 മണിക്ക് തോട്ടുംകര ഭഗവതിയുടെ കൊടിയിലതോറ്റം. പുലര്‍ച്ചെ 4.30ന് ധര്‍മ്മദൈവത്തിന്‍െറ പുറപ്പാട്. തുടര്‍ന്ന് 5.ന്  തോട്ടുംകരഭഗവതിയുടെ പുറപ്പാട്. രാവിലെ 8 മണിക്ക് വടക്കേബാവ് കര്‍മ്മത്തോടെ സമാപനം.
ഗണപതിഹോമവും, നാഗസ്ഥാനത്ത്  നൂറുംപാലും സമര്‍പ്പിക്കുവാന്‍  ആഗ്രഹിക്കുന്നവര്‍ അവരുടെ പേരും നക്ഷത്രവും 23 ന്  രാവിലെ 9 മണിക്ക് മുമ്പായി അറിയിക്കേണ്ടതാണ്. 
Previous Post Next Post