മേഖലാ കാൽനട പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി
മയ്യിൽ: ആക്ഷൻ കൗൺസിൽ ഓഫ് എംപ്ലോയിസ്& ടീച്ചേഴ്സ്, അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി സംയുക്താഭിമുഖ്യത്തിൽപി എഫ് ആർ ഡി എ നിയമം പിൻവലിക്കുക,
കേരളത്തോടുള്ള കേന്ദ്ര അവഗണന പിൻവലിക്കുക,വർഗ്ഗീയതയെ ചെറുക്കുക - നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, കേരള പുനർനിർമ്മിതിക്ക് കരുത്ത് പകരുക, നവലിബറൽ നയങ്ങളെ പരാജയപ്പെടുത്തുക, ജനപക്ഷ ബദൽ നയങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ 25 മുതൽ 28 വരെ നടക്കുന്ന മേഖലാ കാൽനട പ്രചരണ ജാഥയുടെ അഴീക്കോട് മണ്ഡലം ജാഥക്ക് നാറാത്ത് ബസാറിലും തളിപ്പറമ്പ് മണ്ഡലം ജാഥക്ക് കരിങ്കൽക്കുഴി,
കൊളച്ചേരി മുക്ക്, കമ്പിൽ ബസാർ എന്നീ കേന്ദ്രങ്ങളിൽ ആവേശോജ്വലമായ സ്വീകരണം നൽകി.
25 ന് വൈകീട്ട് കണ്ണാടിപ്പറമ്പിൽ അരക്കൻ ബാലൻ ഉൽഘാടനം ചെയ്ത് കെ.പി സദാനന്ദൻ ക്യാപ്റ്റനും പി സുധീഷ് വൈസ് ക്യാപ്റ്റനും ടി എം അബ്ദുൾ റഷീദ് മാനേജരുമായ അഴീക്കോട് മണ്ഡലം ജാഥ 26 ന് നാറാത്ത് ബസാറിൽ നിന്ന് പ്രയാണമാരംഭിച്ച്
28ന് പാപ്പിനിശ്ശേരി പഞ്ചായത്തഫീസിന് സമീപം സമാപിക്കും.
നാറാത്ത് ബസാറിലെ സ്വീകരണ യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ വി മേമിഅദ്ധ്യക്ഷനായിരുന്നു.രാജൻ കെ
കെ അജയൻ കെ പി സദാനന്ദൻ റോയ് ജോസഫ് എന്നിവർ സംസാരിച്ചു.
25 ന് മലപ്പട്ടത്ത് വെച്ച് പി വി ഗോപിനാഥ് ഉൽഘാടനം ചെയ്ത് 26 ന് പാവന്നൂർ മൊട്ടയിൽ നിന്നും പ്രയാണം തുടർന്ന തളിപ്പറമ്പ് മേഖലാ ജാഥ കമ്പിൽ ബസാറിൽ സമാപിച്ചു. എസ് ഐ ജീവാനന്ദ് ക്യാപ്റ്റനും കെ വി മനോജ് കുമാർ വൈസ് ക്യാപ്റ്റനും സി സി വിനോദ്കുമാർ മാനേജരുമായിരുന്നു.
പാവന്നൂർ മൊട്ട, എട്ടേയാർ, മയ്യിൽ, ചെക്യാട്ട് കാവ്, പൊയ്യൂർ റോഡ് സ്വീകരണ കേന്ദ്രങ്ങളിൽ കെ പി സുനിൽ വി പവിത്രൻ കെ സി പത്മനാഭൻ ഇ വി സുധീർ ടി പ്രകാശൻ കെ വി പുഷ്പജ ഇ കെ വിനോദ് എന്നിവർ സംസാരിച്ചു.
കരിങ്കൽക്കുഴിയിൽ പിപി കുഞ്ഞിരാമൻ അദ്ധ്യക്ഷനായിരുന്നു.
കെ സി പത്മനാഭൻ ഇ കെ വിനോദൻ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
കൊളച്ചേരി മുക്കിൽ ഇ പി ജയരാജൻ അദ്ധ്യക്ഷനായി . കെ രാമകൃഷ്ണൻ മാസ്റ്റർ കെ സി സുനിൽ എന്നിവർ സംസാരിച്ചു.
കമ്പിൽ ബസാറിൽ ചേർന്ന സമാപന യോഗത്തിൽ ശ്രീധരൻ സംഘമിത്ര അദ്ധ്യക്ഷനായിരുന്നു.
സി സി വിനോദ്കുമാർ
വി പവിത്രൻ ബിന്ദു ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ജാഥാ ക്യാപ്റ്റൻ എസ് ഐ ജീവാനന്ദ് സ്വീകരണങ്ങൾക്ക് കൃതജ്ഞത അറിയിച്ചു.
27 ന് രാവിലെ പറശ്ശിനിക്കടവിൽ നിന്ന് പുറപ്പെടുന്ന തളിപ്പറമ്പ് മേഖലാജാഥ വൈകീട്ട് തളിപ്പറമ്പിലും 28ന് രാവിലെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരത്തുനിന്നും പുറപ്പെട്ട് വൈകീട്ട് പരി യാരം പഞ്ചായത്താഫീസിന് സമീപത്ത് സമാപിക്കും.