ബുക്ക് വേൾഡ് പുസ്തക കട ഉദ്ഘാടനവും സാഹിത്യ സായാഹ്നവും ഇന്ന് വൈകുന്നേരം പെരുമാച്ചേരിയിൽ


 പെരുമാച്ചേരി :- ബുക്ക് വേൾഡ് പെരുമാച്ചേരിയിൽ ആരംഭിക്കുന്ന പുതിയ പുസ്തക കടയുടെ  ഉദ്ഘാടനവും സാഹിത്യ സായാഹ്നവും ഇന്ന് വൈകുന്നേരം 4 മണിക്ക് പെരുമാച്ചേരിയിൽ വച്ച് നടക്കും.പെരുമാച്ചേരി കടുപിടകയ്ക്ക് സമീപമാണ് പുസ്തക കട ആരംഭിക്കുന്നത്.
പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പുസ്തക കടയും സാഹിത്യ സായാഹ്നവും ഉദ്ഘാടനം ചെയ്യും .
കെ.ടി ബാബുരാജ് , മുഹമ്മദ് ശമീം , ഇയ്യ വളപട്ടണം , ബിനോയ് മാത്യു, സി.പി. ഹാരിസ് , അഹമ്മദ് സദാദ്, ജാഫർ എം.ബി തുടങ്ങിയ പ്രമുഖർ സാഹിത്യ സായാഹ്നത്തിൽ പങ്കെടുത്ത് സംസാരിക്കുന്നു.


Previous Post Next Post