കയ്യൂർ സ്മാരക വായനശാല & ഗ്രന്ഥാലയം 75 ആം വാർഷികാഘോഷം സമാപനം   ഫിബ്ര.23ന്


കൊളച്ചേരി :- കൊളച്ചേരി കയ്യൂർ സ്മാരക വായനശാല & ഗ്രന്ഥാലയം 75 ആം വാർഷികാഘോഷം സമാപനം ഫിബ്ര.23 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
സമാപനാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു.വ്യാവസായിക - കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിക്കും.. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

രാത്രി 9 മണിക്ക് ശ്രീധരൻ സംഘമിത്ര രചന നിർവഹിച്ച് വത്സൻ കൊളച്ചേരി സംവിധാനം ചെയ്യുന്ന കൊളച്ചേരി നാടക കൂട്ടായ്മ അവതരിപ്പിക്കുന്ന നാടകം 'മീസാൻ കല്ല്' നാടകവും ഉണ്ടായിരിക്കും.
Previous Post Next Post