ശാസ്ത്രകലാജാഥയ്ക്ക്  സ്വീകരണം നൽകി




മയ്യിൽ :- ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിച്ച ശാസ്ത്രകലാജാഥക്ക്
മയ്യിൽ ബസ് സ്റ്റാന്റിൽ സ്വീകരണം നൽകി.
ശാസ്ത്രപുസ്തകപ്രചാരണത്തിലൂടെ ശേഖരിച്ച തുക കൈമാറിയാണ് സ്വീകരണം.
മേഖലാ പ്രസിഡണ്ട്  രാജിനി തുക കൈമാറി.  സി.വിനോദ്  സ്വാഗതം പറഞ്ഞു.
ജാഥാമാനേജർ എം.കെ.രമേഷ്കുമാർ
ജാഥയുടെ സന്ദേശം അവതരിപ്പിച്ചു.
തുടർന്ന്  കലാട്രൂപ്പ്'നമ്മൾ ജനങ്ങൾ'എന്ന
സംഗീതനാടക ആവിഷ്കാരം നടത്തി.
ആനുകാലികസംഭവ വികാസങ്ങളെ സൂചിപ്പിച്ചുകൊ നമ്മൾ ഒറ്റക്കെട്ടായി
മുന്നേറണമെന്നും  ഭരണഘടന വാഗ്ദാനം
നൽകുന്ന എല്ലാവിധ സംരക്ഷണത്തിനും നമുക്ക് അവകാശമുണ്ടെന്നും
വ്യക്തമാക്കുന്ന പരിപാടി കാണികളിൽ
പുതിയ പ്രതീക്ഷകൾ  ഉണർത്തി.
Previous Post Next Post