സി.പി.ഐ.എം നിർമിച്ചുനൽകുന്ന സ്നേഹ വീടുകളുടെ ഗൃഹപ്രവേശനം നടന്നു
മയ്യിൽ :ഗോവിന്ദനും രാധാകൃഷ്ണനും ഇനിയുറങ്ങുക പുതിയ വീട്ടിലാണ്.
കാലപഴക്കം കൊണ്ട് ഇടിഞ്ഞു വീഴാറായ നിലയിലുള്ള ഒറ്റമുറി കുടിലിൽ കഴിയുകയായിരുന്ന 72 കാരനായ മയ്യിൽ വള്ളിയോട്ടെ പി ടി ഗോവിന്ദനും ഭാര്യ സരോജിനിക്കും,
കണ്ടക്കൈ ചാല വയലിലെ കുടിലിൽ ദീർഘകാലമായി ഒറ്റപ്പെട്ട കഴിയുകയായിരുന്ന നിർധനരായ പുതിയവീട്ടിൽ രാധാകൃഷ്ണനും വേണ്ടി നിർമ്മിച്ച വീടിൻറെ ഗ്രഹപ്രവേശനം ആണ് ഇന്ന് നടന്നത്.
ആറു മാസത്തിനുള്ളിലാണ് സി പി എം മയ്യിൽ എരിയാ കമ്മിറ്റിയുടെ നേതത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വീട് നിർമിച്ച് നൽകിയത് .
കഴിഞ്ഞ ഒക്ടോബറിലാണ് വീടുകളുടെ തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തി ആരംഭിച്ചത് മയ്യിൽ ഏരിയ, ലോക്കൽ കമ്മിറ്റികൾ നിർമ്മിച്ച് നൽകുന്ന വീടുകളിൽ ആദ്യം പൂർത്തിയായതാണിവ .കണ്ടക്കൈ ലോക്കലിൽ പി.വത്സലൻ ചെയർമാനും പി.ബാലചന്ദ്രൻ കൺവീനറുമായ നിർമ്മാണ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. മയ്യിലിൽ എൻ കെ രാജൻ ചെയർമാനും വിവേക് ബാബു കൺവീനറുമായ നിർമ്മാണ കമ്മിറ്റിയാണ് നേതൃത്വം നൽകിയത്.
2 ലോക്കൽ കമ്മിറ്റികളും നിർമിച്ചുനൽകുന്ന വീടുകളുടെ താക്കോൽദാന ചടങ്ങ് ഫെബ്രുവരി 12ന് മയ്യിൽ ബസ് സ്റ്റാൻഡിൽ നടക്കും.
ഇന്ന് നടന്ന ഗൃഹപ്രവേശന ചടങ്ങുകൾക്ക് ജെയിംസ് മാത്യു MLA, ടി കെ ഗോവിന്ദൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.