വാഹന യാത്ര ദുഷ്കരമായ ഊട്ടുപുറം റോഡ്


 കൊളച്ചേരി :- കൊളച്ചേരി ലക്ഷം വീട് - ഊട്ടുപുറം- കരിങ്കൽ കുഴി റോഡിൽ ഊട്ടുപുറം ക്ഷേത്രത്തിന് സമീപത്തായുള്ള കുത്തനെയുള്ള കയറ്റത്തിലെ റോഡ്  പൊട്ടിപ്പൊളിഞ്ഞ് യാത്ര പോലും ദുഷ്കരമായിട്ട് മാസങ്ങളായി.
വലിയ ഒരു കയറ്റമുള്ള ഈ സ്ഥലത്തെ റോഡിന്റെ ദുരവസ്ഥ യാത്രക്കാരെ വലയ്ക്കുന്നത് ചെറുതല്ല.. റോഡിലെ താർ ഭാഗം മുഴുവൻ പോയി മൺറോഡ് പോലെയായിരിക്കുകയാണിവിടം.
ഇത് കൊണ്ട് തന്നെ പാതി കയറ്റം കയറുമ്പോൾ വാഹനങ്ങൾ ഓഫാവുന്നത് പതിവാണ്.
ഇരുചക്ര വാഹനക്കാർ  അപകടം കൂടാതെ ഓടിച്ചു കയറ്റുന്നതും  ഭാഗ്യം കൊണ്ട് മാത്രമാണ്. റോഡിലെ ഈ പൊളിഞ്ഞ ഭാഗം  നന്നാക്കി റോഡ് സംരക്ഷിക്കാനാവശ്യമായ നടപടി കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post