ചേലേരി വൈദ്യർ കണ്ടിയിൽ വെച്ച് നിയന്ത്രണംവിട്ട കാർ ഇടിച്ച് വഴിയാത്രക്കാരൻ മരണപ്പെട്ടു
കൊളച്ചേരി :ചേലേരി വൈദ്യുര് കണ്ടിയി വച്ചുണ്ടായ വാഹനാപകടത്തിൽ മലോട്ട് സ്വദേശി മരണപെട്ടു.
മാലോട്ട് കിഴക്കേതിൽ ഹൗസിലെ
നാരായണൻ (73) ആണ് കാർ ഇടിച്ച് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി 7 മണിയോടെ കുറ്റിക്കാരൻ നാരായണൻ ആശാരി എന്നറിയപ്പെടുന്ന ഇദ്ദേഹം റോഡരികിലൂടെ നടന്നുപോകുമ്പോൾ മാരുതി ആൾട്ടോ കാർ ഇടിക്കുകയായിരുന്നു.
ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയ്യിൽ പോലീസ് സംഭവസ്ഥലത്തെത്തി.
മകൾ പ്രവീൺ,അരുൺ , പ്രസൂൺ, പ്രിയ.
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് മലോട്ട് സമുദായ ശ്മശാനത്തിൽ നടക്കും.