ഇവിടെ തെരുവ് വിളക്കുകൾ അണയാറില്ല....!!!
കൊളച്ചേരി :- രാത്രി നാടിനു വെളിച്ചം നൽകേണ്ടുന്ന തെരുവു വിളക്കുകൾ പകൽ മുഴുവനും അണയാതെ കത്തുന്നത് ഇവിടങ്ങളിലെ പതിവു കാഴ്ചകളിൽ ഒന്നാണ്.പെരുമാച്ചേരി കാവുംചാൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം ഭാസ്കരൻ പീടികയ്ക്ക് സമീപത്തുള്ള തെരുവുവിളക്കുകളാണ് രാത്രി പകൽ ഭേദമില്ലാതെ കത്തി നിൽക്കുന്നത്. അധികാരികൾ ഇടപെട്ട് പകൽ സമയത്ത് ഇത് ഓഫ് ചെയ്ത് വൈദ്യുതി ലാഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.