വിഭവ സമാഹരണം നടത്തി അടിസ്ഥാന സൗകര്യ വികസനത്തിന് ജനകീയ സമിതി യോഗ തീരുമാനം
നാറാത്ത്: നാറാത്ത് വില്ലേജ് ആഫീസിന് പ്രിന്റർ - സ്കാനർ - കോപ്പിയർ, ഇൻവെർട്ടർ, ടൈലിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി വിഭവ സമാഹരണം നടത്തുവാൻ വില്ലേജ് ജനകീയ സമിതി യോഗത്തിൽ തീരുമാനമായി.
മയ്യിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ എൻ.പി രാഘവൻ ആമുഖ പ്രസംഗം നടത്തി. വിലേജ് ആഫീസർ സോന കൊയക്കീൽ അദ്ധ്യക്ഷയായിരുന്നു.
വില്ലേജ് ഫീൽഡ്സ്റ്റാഫ് സുപ്രിയ സ്വാഗതം പറഞ്ഞു. സർവ്വ കക്ഷി നേതാക്കളായ പി പവിത്രൻ, ടി.പി കുഞ്ഞാ മത് മാസ്റ്റർ, കെ എൻ മുകുന്ദൻ, യു.പി മുഹമ്മദ് കുഞ്ഞി, സി.ടി ബാബുരാജ്, കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി നിഷ, സ്പെഷ്യൽ വില്ലേജ് ഓഫീസർ രാജീവൻ, ഫീൽഡ്സ്റ്റാഫ് സുരേഷ് എന്നിവർ സംസാരിച്ചു.