റോഡിൽ വരച്ച പാർട്ടി ചിഹ്നം ഒഴിവാക്കി താറിംങ് ; വിവാദമായതോടെ വൈകിട്ടോടെ പൂർണ്ണമായി താർ ചെയ്ത് 'തടിയൂരി'
നാറാത്ത് :-നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ താറിംങ്ങ് നടത്തിയത് റോഡിൽ വരച്ചു വച്ച പാർട്ടി ചിഹ്നം സംരക്ഷിച്ചു കൊണ്ട് . നിലവിൽ റോഡിൽ വരച്ച പാർട്ടി ചിഹ്നം ഒഴിവാക്കി താറ് ചെയ്യാൻ പ്രദേശത്തെ പ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു.
അതു പ്രകാരം താറിംങ് ജോലിക്കാർ ചിഹ്നത്തിന് കേടുപാടൊന്നും സംഭവിക്കാതെ അത് പൂർണ്ണമായും ഒഴിവാക്കി താറിംങ് ചെയ്ത് നൽകി.
ഇതിനെതിരെ പ്രദേശവാസികൾ രംഗത്ത് വരികയും തുടർന്ന് താറിംങ്ങ് ജോലിക്കാർ വൈകുന്നേരത്തോടെ പൂർണ്ണമായും താറിംങ്ങ് നടത്തി തടിയൂരി.