കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് സമാപനമായി; മഹാശിവരാത്രി ആഘോഷം തിങ്കളാഴ്ച
കൊളച്ചേരി :- കൊളച്ചേരി ശ്രീ വെട്ടക്കൊരുമകൻ ക്ഷേത കളിയാട്ട മഹോത്സവം സമാപിച്ചു.
ഫിബ്ര.28 ന് വൈകുന്നേരം വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി ദൈവങ്ങളുടെ പുറപ്പെടൽ ചടങ്ങ് നടന്നു.
ഇന്നലെ വൈകുന്നേരം ക്ഷേത്ര മാതൃസമിതി അവതരിപ്പിച്ച ഭജന സന്ധ്യയും തുടർന്ന് ദീപാരാധനയും നടന്നു.
തുടർന്ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ വെള്ളാട്ടം നടന്നു.
രാത്രി പത്ത് മണിക്ക് പ്രതിഷ്ഠാദിനത്തിൽ കലാപരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാന ദാനം റിട്ട. എ ഇ ഒ വാസുദേവൻ നമ്പൂതിരി നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും തിരുവാതിരക്കളിയും അരങ്ങേറി.
പുലർച്ചെ 3 മണിക്ക് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാടും നടന്നു.
മഹാശിവരാത്രി ദിവസമായ തിങ്കളാഴ്ച ശിവപൂജയും അഖണ്ഡ നാമജപവും നടക്കും.