കലാ പരിശീലനത്തിന് തുടക്കമായി
കമ്പിൽ :- സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് , കൊളച്ചേരി പഞ്ചായത്ത്തല കലാപരിശീലനത്തിന് തുടക്കമായി.
കമ്പിൽ സംഘമിത്ര ഹാളിൽ നടന്ന ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. താഹിറ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് എം.അനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
: ജില്ലാ കോർഡിനേറ്റർ എം.മിനേഷ് പദ്ധതി വിശദികരണം നടത്തി.
ടി.വിഷമീമ ,പി.വി.വത്സൻ മാസ്റ്റർ ,കെ.പി.ചന്ദ്ര ഭാനു, ടി.വി വത്സൻ തുടങ്ങിയവർ സംസാരിച്ചു.
ശ്രീധരൻ സംഘമിത്ര സ്വാഗതവും
പഞ്ചായത്ത് കോർഡിനേറ്റർ സുഗേഷ് നന്ദിയും പറഞ്ഞു.
കഥാപ്രസംഗം ,ചിത്രരചന ,നാടകം ,ശില്പകല ,മാപ്പിള കല എന്നിവയിൽ പരിശീലനം
എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്നതാണ് .
വിദ്യാർഥികൾക്ക് ഏപ്രീൽ ആദ്യവാരത്തിൽ ക്ലാസ് ആരംഭിക്കും.