KSSPA യുടെ ആഭിമുഖ്യത്തിൽ പെൻഷൻകാർ പ്രകടനം നടത്തി
കൊളച്ചേരി :- പെൻഷൻ കരോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണയ്ക്കെതിരെ KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊളച്ചേരി ട്രഷറിക്ക് മുമ്പിൽ പ്രകടനം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം ഇ.ബാലകൃഷ്ണൻ പ്രകടനം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് സി.വാസുമാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു .
സംസ്ഥാന കൗൺസിലർ സി ശ്രീധരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം യു.പി.കൃഷ്ണൻമാസ്റ്റർ, ജില്ലാ നിർവ്വാഹകസമിതി അംഗം കെ.പി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു .
KSSPA കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് പി.കെ. പ്ര ഭാകരൻമാസ്റ്റർ സ്വാഗതവും കൊളച്ചേരി മണ്ഡലം സെക്രട്ടറി കെ.മുരളീധരൻമാസ്റ്റർ നന്ദിയും പറഞ്ഞു.