കുഴിയല്ലിത്; ഇതൊരു കുളം തന്നെ !!!


 കണ്ണാടിപ്പറമ്പ് :-കണ്ണാടിപ്പറമ്പ് - പുലൂപ്പി ക്കടവ് പാലത്തിൽ കുളം കുഴിച്ചതാണെന്ന് ആരെങ്കിലും തെറ്റിധരിച്ചെങ്കിൽ തെറ്റി. ആദ്യം അതൊരു ചെറിയൊരു കുഴിയായിരുന്നെങ്കിൽ അധികൃതരുടെ അനാസ്ഥ മൂലം ഇന്നതൊരു കുഴിയല്ല.  വൻ അപകടം പതിയിരിക്കുന്ന  ഈ ഗർത്തം രൂപപ്പെട്ടിട്ട് മാസങ്ങളായിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഇത് വരെ കൈകൊണ്ടിട്ടില്ല.കഴിഞ്ഞ വർഷം പൊതുമരാമത്ത് വകുപ്പ് ഈ  പാലത്തിന്റെ ഇരുവശവും മണ്ണിട്ട് ഉയർത്തി താറു ചെയ്യാൻ  25 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. ഇങ്ങനെ ചെയ്ത റോഡാണ് ഇപ്പോൾ അപകട ഭീഷണി ഉയർത്തി ഗതാഗത തടസ്സമായി നിലനിൽക്കുന്നത്.

ചേലേരി ,കണ്ണാടിപ്പറമ്പ് ദേശകാർ കണ്ണൂരുമായി  ബന്ധപ്പെടാൻ ആശ്രയിക്കുന്ന റോഡിന്റെ ദുരവസ്ഥ  മൂലം ദിവസേന നൂറുകണക്കിനാളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.
നിത്യേന  നിരവധി വാഹനങ്ങള്‍ കടന്ന്പോകുന്ന ഈ റോഡ് യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പയര്‍ ചെയ്യേണ്ടിയിരുന്നതായിട്ടും അധികൃതര്‍ അനാസ്ഥ കാണിക്കുന്നതിൽ നാട്ടുകാർക്കുള്ള അമർഷം വളരെ വലുതാണ്‌.


Previous Post Next Post