സപ്തംബര്‍ 15 വരെ ജില്ലയിൽ യെല്ലോ അലര്‍ട്ട്
കണ്ണൂർ :- ജില്ലയിൽ കനത്ത മഴ തുടരുന്നു. എല്ലായിടത്തും നല്ല മഴ തന്നെയാണ് ലഭിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സപ്തംബര്‍ 15 വരെ കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീര പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.