കൊളച്ചേരി 2,8 വാർഡുകളും മയ്യിൽ പത്താം വാർഡും കണ്ടയിൽമെൻ്റ സോണിൽ

43 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിൽ


കണ്ണൂർ :- ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 43 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ ( 2 ) ,പള്ളിപറമ്പ് (8) വാർഡുകളും മയ്യിൽ പഞ്ചായത്തിലെ നിരന്തോട് (10) വാർഡുകൾ പൂർണ്ണമായും അടച്ചിടും.

 പൂർണ്ണമായും അടച്ചിടുന്ന മറ്റു  വാർഡുകൾ ഇവയാണ് :- അഞ്ചരക്കണ്ടി 8, ആന്തൂര്‍ നഗരസഭ 20, അയ്യന്‍കുന്ന് 12, ചെമ്പിലോട് 13, ചൊക്ലി 17, എരഞ്ഞോളി 11, കടമ്പൂര്‍ 6, കതിരൂര്‍ 14, 17, കാങ്കോല്‍ ആലപ്പടമ്പ 1, കണ്ണപുരം 2, തലശ്ശേരി നഗരസഭ 3, 17, 25, 40,  കോളയാട്  6, മാടായി 11, മട്ടന്നൂര്‍ നഗരസഭ 10, മാട്ടൂല്‍ 13,   മുണ്ടേരി 10, നടുവില്‍ 19, ന്യൂമാഹി 11, 12, പന്ന്യന്നൂര്‍ 9, പാനൂര്‍ നഗരസഭ 5, 39, പയ്യന്നൂര്‍ നഗരസഭ 13, ശ്രീകണ്ഠാപുരം നഗരസഭ 2, 9, തളിപ്പറമ്പ നഗരസഭ 24, 30, തൃപ്പങ്ങോട്ടൂര്‍ 17, വേങ്ങാട് 8 എന്നിവ. 


അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മൊകേരി 10, മുണ്ടേരി 16, ന്യൂമാഹി 13, പാനൂര്‍ നഗരസഭ 35, പായം 4, രാമന്തളി 13, തൃപ്പങ്ങോട്ടൂര്‍ 2 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20, മുണ്ടേരി 20, കരിവെള്ളൂര്‍ പെരളം 6, ചെറുപുഴ 15, പെരിങ്ങോം വയക്കര 2, ചപ്പാരപ്പടവ് 1, 3, 6, അയ്യന്‍കുന്ന് 16 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

Previous Post Next Post