പെരുമാച്ചേരിയിൽ വെയിറ്റിംങ് ഷെൽട്ടർ കരി ഓയിൽ ഒഴിച്ച് വൃത്തികേടാക്കിയ നിലയിൽ
കൊളച്ചേരി (പെരുമാച്ചേരി) :- പെരുമച്ചേരി എ യു പി സ്കൂളിനു സമീപത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നിർമ്മിച്ച ബസ്സ് വെയിറ്റിംങ് ഷെൽട്ടർ കരി ഓയിൽ ഒഴിച്ച് വൃത്തി കേടാക്കിയ നിലയിൽ. ഇന്ന് രാവിലെയാണ് ഷെൽട്ടറിനുള്ളിലെ സീറ്റിലും നിലത്തും കരിയോയിൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്.
സാമൂഹ്യ ദ്രോഹികളാണ് ചെയ്തതെന്നാണ് കരുതുന്നതെന്നും സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മയ്യിൽ പോലിസിൽ പരാതി നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.