സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ ഇല്ല

തിരുവനന്തപുരം:- കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുക എന്നല്ല, കര്‍ശനമായ നിയന്ത്രണം പാലിക്കണം. കൊവിഡ് മാനദണ്ഡം പാലിക്കണം. മാസ്‌ക്, ശാരീരിക അകലം എന്നിവയാണ് പ്രധാനം. ഇതില്‍ വല്ലാതെ ഒരു ലാഘവ നില വന്നിട്ടുണ്ട്. ഇതൊന്നും സാരമില്ല എന്നൊരു ബോധം വന്നിട്ടുണ്ട്. അത് അപകടമാണ്.

ആരോഗ്യമുള്ളവര്‍ക്കടക്കം പ്രത്യാഘാതമുണ്ട്. കൊവിഡ് വന്ന് പോയതിന് ശേഷവും പ്രത്യാഘാതമുണ്ട്. ഇത് നിസാരമായി കാണാന് കഴിയില്ല. നല്ല രീതിയില്‍ മാനദണ്ഡം പാലിക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ കൃത്യമായി കഴിയണം. ഗൗരവമായി മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ വ്യാപന തോത് കുറക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അതിന് സഹകരണമാണ് വേണ്ടതെന്നും അതിനാണ് യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Previous Post Next Post