കണ്ണൂർ : - പാരലൽ കോളേജ് വിദ്യാർത്ഥികൾക്ക് നിലവിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാനുള്ള അവസരം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ്ണ നടന്നു.പാരലൽ കോളേജ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുടുംബങ്ങളിലാണ് പ്രതിഷേധധർണ്ണ നടന്നത്.
സമാന്തര വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന നാലു സംഘടനകൾ ചേർന്ന് രൂപികരിച്ച പാരലൽ കോളേജ് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധ ധർണ്ണ.രണ്ടു ലക്ഷം കുടുംബങ്ങൾ ധർണ്ണയിൽ പങ്കെടുത്തതായി കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അവകാശപ്പെട്ടു.
പ്രൈവറ്റ് വിദ്യാർത്ഥികളുടെ പഠനം പുതിയ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാർ പിൻവലിക്കുന്നില്ലെങ്കിൽസമരം തെരുവുകളിലേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്ന കമ്മിറ്റി മുന്നറിയിപ്പ് നല്കി.
ജില്ലയിൽ നടന്ന പ്രതിഷേധ ധർണ്ണ കോഓഡിനേഷൻ കമ്മറ്റി സംസ്ഥാന കൺവീനർ കെ.എൻ. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി ബിന്ദു സജിത്ത്കുമാർ, അമൽജിത്ത് ചിറക്കൽ, അനുശ്രീ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.