സർക്കാർ ഓഫീസുകളിൽ നാളെ മുതൽ എല്ലാവരും ജോലിക്ക് ഹാജരാകണം
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന് ഏഴുദിവസമാക്കി. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീനാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇനി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറന്റീൻ തുടരേണ്ട കാര്യമില്ല. എന്നാൽ, ആരോഗ്യ പ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകി.
കൂടാതെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നാളെ മുതൽ എല്ലാവരും ജോലിക്ക് ഹാജരാകണം. സർക്കാർ ഓഫീസുകളിലെ ഹാജർ നില നൂറുശതമാനമാക്കാൻ തീരുമാനിച്ചു. ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുളളത്.