മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം
മയ്യിൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർണ്ണക്കടത്ത് തട്ടിപ്പ് കേസിലെ ഇ.ഡി. ചോദ്യം ചെയ്തു വരുന്ന മന്ത്രി കെ.ടി.ജലീൽ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന ആവശ്യമുന്നയിച്ച് കൊണ്ട് മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
തുടർന്നു നടന്ന പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. അനസ് നമ്പ്രം അദ്ധ്യക്ഷത വഹിച്ചു. നിസാം മയ്യിൽ, ജബ്ബാർ നെല്ലിക്കപ്പാലം, ടി.പി.ബാസിത്, സിനാൻ കടൂർ, സജീർ എരിഞ്ഞിക്കടവ്, ഷമീം കോറളായി, അഖിൽ കൊളച്ചേരി, തുടങ്ങിയവർ സംസാരിച്ചു.