മയ്യിൽ:- കയരളം മേച്ചേരിയിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന കെ. ശശിധരൻ (51) മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറായ ഭാര്യാ സഹോദരൻ അസ്റ്റിൽ. മേച്ചേരിയിലെ പാട്ടിഞ്ചേരി ഷിബിരാജി (40) നെയാണ് കൊലക്കുറ്റത്തിന് മയ്യിൽ സിഐ യും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ ശശിധരനെ ഷിബിരാജും ബന്ധുക്കളും ചേർന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇയാൾ ഇന്നലെയാണ് മരണപ്പെട്ടത്. ചെമ്പേരിയിൽ താമസിക്കുന്ന ശശിധരന്റെ മകൾ സ്നേഹയാണ് മർദ്ദമാണെന്ന് കാണിച്ച് മയ്യിൽ പോലീസിൽ പരാതി നൽകിയത്.ചെമ്പേരി സ്വദേശിയായ ശശീധരൻ വർഷങ്ങളായി കയരളത്ത് ഭാര്യാ ഗൃഹത്തിലാണ് താമസിച്ചു വരുന്നത്.
ശശിധരൻ്റ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മയ്യിൽ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.പ്രതിയെ പോലീസ് ഉച്ചയ്ക്ക് ശേഷം കയരളത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.