ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന് നേരെ അക്രമം
ചേലേരി :- ചേലേരി എ യു പി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന നേതാജി വായനശാല & ഗ്രന്ഥാലയത്തിന് നേരെ അക്രമം. ഇന്നലെ രാത്രി 2 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമ സംഘം വായനശാലയുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു.ശബ്ദം കേട്ട് അയൽ വീട്ടുകാർ ഉണർന്നതോടെ അക്രമികൾ പെട്ടെന്ന് തന്നെ ബൈക്കിൽ രക്ഷപ്പെട്ടതായി സമീപ വാസികൾ പറയുന്നു.
രണ്ട് നിലയിലായി പ്രവർത്തിക്കുന്ന വായനശാലയുടെ ജനൽ ചില്ലുകൾക്ക് കാര്യമായ നാശം സംഭവിച്ചു. അകത്തെ പുസ്തകങ്ങൾക്കോ ഫർണിച്ചറുകൾക്കോ കേട് പാട് സംഭവിച്ചിട്ടില്ല. ഭാരവാഹികൾ മയ്യിൽ പോലിസിൽ വിവരം അറിയിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പ് വായനശാലയുടെ പൂട്ട് തകർക്കാനുള്ള ശ്രമവും ഉണ്ടായിരുന്നു.