കുറ്റ്യാട്ടൂരിൽ മധ്യവയസ്ക കോവിഡ് ബാധിച്ച് മരിച്ചു


കുറ്റ്യാട്ടർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കട്ടോളി (10) വാർഡിലെ മാണിയൂരിലെ പി.കെ. സൈനബ (60) മരണപ്പെട്ടു.

കണ്ണൂർ ഗവ.ആശുപത്രിയിൽ നടന്ന കോവിഡ് ആൻ്റിജൻ ടെസ്റ്റിൽ ഇവർക്ക് കോവിഡ് പോസറ്റീവ് ആണ്. രണ്ടാമത്തെ പരിശോധനയ്ക്കായി സാമ്പിൾ ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

മക്കൾ :-  നൗഷദ് മുസ്ലിയാർ (എസ് വൈ എസ് സർക്കിൾ ഫിനാൻസ് സെക്രട്ടറി) ജംഷീദ മരുമക്കൾ:- ഫർഹാന, അബ്ദുറഹിമാൻ മുസ്ലിയാർ.

ഇവരുടെ സംസ്കാരം അൽപ സമയത്തിനകം കോവിഡ് പ്രോട്ടോകോൾ പ്രകാരം പുറവൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.

സംസ്കാര ചടങ്ങുകൾ കുറ്റ്യാട്ടൂർ പഞ്ചായ പ്രസിഡൻ്റ് എൻ പദ്മനാഭൻ, വാർഡ് മെമ്പർ സുമതി, കുറ്റ്യാട്ടൂർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിഫ എന്നിവരുടെ  നേതൃത്വത്തിലാണ് നടക്കുന്നത്. 

Previous Post Next Post