കമ്പിൽ :- കോളച്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ കമ്പിൽ ഹയർ സെക്കണ്ടറി സ്കൂളിൽ സജ്ജീകരിച്ച (വിദേശത്തു നിന്നും വരുന്ന വീട്ടിൽ സൗകര്യമില്ലാത്തവർക്കായി ഒരുക്കിയ) കോവിഡ് കോറന്റൈൻ സെന്ററിൽ 24 മണിക്കൂറും കർമ്മനിരതരായ അധ്യാപകരെയും വളണ്ടിയർമാരെയും KKCC (കമ്പിൽ കാരുണ്യ കൾചറൽ ക്ലബ്ബ് ) മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
70 ദിവസങ്ങളോളമായി ഏകദേശം ഇരുപതോളം പേർ ക്വറന്റൈൻ സെന്ററിൽ അഭയം തേടിയെത്തിയിരുന്നു. 28 ദിവസങ്ങളും പിന്നീട് 14 ദിവസങ്ങളും ഏകാന്തവാസം കഴിഞ്ഞു പരാതികളും പരിഭങ്ങളുമില്ലാതെ ഓരോരുത്തരും വീടുകളിലേക്ക് തിരിച്ചു.
ഈ ദിവസങ്ങൾ മുഴുക്കെയും അർപ്പണബോധത്തോടെ അധ്യാപകരും വളണ്ടിയർമാരും 24 മണിക്കൂറും കോറന്റൈൻ കേന്ദ്രത്തിൽ സജീവ സാന്നിധ്യമായിരുന്ന ചാർജ്‌ഓഫീസർ പ്രകാശൻ, മറ്റു അധ്യാപകർ ഹാഷിം,യൂസുഫ്,ജബ്ബാർ,ഇബ്രാഹിം,പ്രദീപ്, മുഫീദ്, ജംഷീർ,ഹുസൈൻ വളണ്ടിയർമാരായ ഗഫൂർ,അബ്ദു,സഹീദ്, റസാഖ്,അനീഷ് എന്നിവരെ യാ ണ് കമ്പിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന KKCC ആദരിച്ചത്.