ഗ്രന്ഥശാലാദിനത്തിൽ വീടുകളിൽ അക്ഷരദീപമാല തെളിച്ച് തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം

ഗ്രന്ഥശാലയിലും പരിസരത്തെ 76 വീടുകളിലാണ് അക്ഷര ദീപം തെളിയിച്ചത്


മയ്യിൽ :- കോവിഡ് മഹാമാരിയുടെ നിബന്ധനകൾക്കനുസരിച്ച് ജീവിതം ക്രമീകരിക്കാൻ  നിർബന്ധിക്കപ്പെട്ട കാലത്ത് വീണ്ടും ഒരു ഗ്രന്ഥശാലാദിനത്തിൽ  തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം അക്ഷരദീപം ഒരുക്കി ദിനാചരണം സംഘടിപ്പിച്ചു.

 ഗ്രന്ഥാലയത്തിൽ പിപി സതീഷ് കുമാർ, കെ സി ശ്രീനിവാസൻ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. കേരളാ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ എഴുപത്താറാം വാർഷികത്തിൽ കോവിഡിൻ്റെ പ്രത്യേക സാഹചര്യം മുൻനിർത്തി ഗ്രന്ഥശാലയിലും പരിസരത്തെ 76 വീടുകളിലാണ് അക്ഷര ദീപം തെളിയിച്ചത്. കോവിഡ് കാലത്ത് പ്രത്യാശയുടെ ,പ്രതിരോധത്തിൻ്റെ ,ഐക്യ ബോധത്തിൻ്റെ ദീപം കൂടിയായി ഈ ഗ്രന്ഥശാലാദിനം.  

പുസ്തകങ്ങൾക്കൊപ്പം ചെരാത്, മെഴുകുതിരി, വൈദ്യുത വിളക്കുകൾ അക്ഷരദീപമാലയുടെ ഭാഗമായി. 

കോവിഡ്, ബ്രേക്ക് ദി ചെയിൻ, വായനയുടെ പ്രാധാന്യം തുടങ്ങിയ കാലികമായ ആശയങ്ങളെ അടിസ്ഥാനമാക്കിയും അക്ഷരദീപങ്ങളൊരുങ്ങി. വാട്സ് അപ്പ് ഗ്രൂപ്പ് വഴി മത്സരാടിസ്ഥാനത്തിൽ നടന്ന പരിപാടിയിൽ  ആകർഷകമായ ദീപാലങ്കാരത്തിന് 5 കുടുംബങ്ങളെ തെരഞ്ഞെടുത്ത് സമ്മാനങ്ങളും നൽകും.

Previous Post Next Post