ഈശാനമംഗലം നിവേദിത ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ
കൊളച്ചേരി :- നഗര വീഥികളെ ഗോകുലങ്ങളാക്കുന്ന ഉണ്ണിക്കണ്ണൻമാരുടെയും ഗോപികമാരുടെയും നൃത്ത ചുവടുവെപ്പുകൾ ഇല്ലാതെ ഇത്തവണ കണ്ണന്റെ പിറന്നാൾ ആഘോഷം. പ്രമുഖ ക്ഷേത്രങ്ങളിലും മറ്റും എല്ലാ വർഷവും ഏറെ മനോഹരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഉണ്ണിക്കണ്ണൻമാരാൽ നിറയുന്ന ശോഭായാത്രകൾ അഷ്ടമിരോഹിണി നാളിൻ്റെ സൗന്ദര്യമായിരുന്നു. നാളത്തെ ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനം ഈ കോവിഡ് കാലഘട്ടത്തിൽ ശോഭായാത്രകളില്ലാതെയാണ് ആഘോഷിക്കുന്നത്. അമ്പലങ്ങളിൽ പ്രത്യേക പൂജയും വഴിപാടും മാത്രമായി നടക്കും.
ഈശാനമംഗലം നിവേദിത ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഓൺലൈൻ ആയി കൃഷ്ണഭക്തി ഗാന മത്സരവും ഫോട്ടോ കോണ്ടസ്റ്റ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്.