ചേലേരി :- ആറൻമുളയിൽ കോവിഡ് രോഗിയുൾപ്പെടെ കേരള സംസ്ഥാനത്തെ സ്ത്രീകൾക്ക് നേരെ നടക്കുന്ന ക്രൂരമായ പീഡനത്തിനെതിരെ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ ചേലേരിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രതിഷേധ ജ്വാല DCC അഗവും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം അനന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വി.സരോജിനി അദ്ധ്യക്ഷം വഹിച്ചു. ചേലേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പ്രേമാനന്ദൻ ചേലേരി, മുൻ പഞ്ചായത്ത് മെമ്പർ കെ. ശോഭന, ഇ.പി. വിലാസിനി, ടിൻറു സുനിൽ, എന്നിവർ പ്രസംഗിച്ചു.എം.പി. പ്രമീള സ്വാഗതവും സവിത നന്ദിയും പറഞ്ഞു.