മയ്യിൽ പഞ്ചായത്തിലെ നാലാം വാർഡിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യവകുപ്പിൽ അറിയിക്കുക

 മയ്യിൽ പഞ്ചായത്ത് ആരോഗ്യ വകുപ്പിൻ്റെ അറിയിപ്പ്



മയ്യിൽ :- ഇന്നലെ മയ്യിൽ പഞ്ചായത്തിലെ നാലാം വാർഡിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ള കോവിഡ് പോസിറ്റീവ് ആയ വ്യക്തി ഏതെങ്കിലും തരത്തിൽ മറ്റുള്ളവരുമായി  സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണെന്ന്  അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

എങ്കിലും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പും ആഗസ്ത് 20 ന് ശേഷവും അദ്ദേഹവുമായി  നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടുള്ളവർ  14 ദിവസത്തേക്ക്  ക്വാറൻ്റയിനിൽ  പോകേണ്ടതും ആ വിവരം  മയ്യിൽ CHC യിലെ ആരോഗ്യ പ്രവർത്തകരെയോ, വാർഡ്തല ജാഗ്രതാ സമിതിയേയോ  ആശാ പ്രവർത്തകരേയോ  അറിയിക്കേണ്ടതുമാണെന്ന് മയ്യിൽ ആരോഗ്യ വകുപ്പ് അറിയിക്കുന്നു. 

ഫോൺ നമ്പർ: 9544687828


 താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കുക

60 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗർഭിണികളും10 വയസ്സിൽ താഴെയുള്ള കുട്ടികളും വീട്ടിൽ നിന്നും പുറത്ത് പോകുന്നത് പൂർണമായും ഒഴിവാക്കുക.

ഇത്തരക്കാർ ആശുപത്രികളിൽ പോകുന്നതിനു പകരം ടെലി മെഡിസിൻ സൗകര്യം ഉപയോഗപ്പെടുത്തുക.

 പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരിൽ നിന്നും രണ്ട് മീറ്റർ അകലം പാലിക്കുക. വായയും മൂക്കും പൂർണമായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുക

കൈകൾ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് നന്നായി കഴുകുക.

ഓർക്കുക കോവിഡ് വ്യാപനം തടയുക നമ്മൾ ഓരോരുത്തരുടേയും കടമയാണ്.

അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക.

 ജീവൻ്റെ വിലയുള്ള ജാഗ്രത അതാവട്ടെ നമ്മുടെ മുദ്രാവാക്യം.

പൊതുജന താല്പര്യാർഥം -

മയ്യിൽ ഗ്രാമ പഞ്ചായത്ത്, സാമൂഹിക ആരോഗ്യ കേന്ദ്രം, മയ്യിൽ.

Previous Post Next Post