കമ്പിൽ അക്ഷരാ കോളജിൽ നടന്ന പ്രതിക്ഷേധ ധർണ്ണ പാരലൽ കോളേജ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനർ കെ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കമ്പിൽ :- യൂനിവേഴ്സിറ്റിയിൽ പ്രൈവറ്റ് റജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നിർത്തലാക്കുന്നതിനെതിരെ പാരലൽ കോളേജ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണയുടെ ഭാഗമായി കമ്പിൽ അക്ഷരാ കോളജിൽ പ്രതിക്ഷേധ ധർണ്ണ നടന്നു.
കമ്പിൽ അക്ഷരാ കോളജിൽ നടന്ന പ്രതിക്ഷേധ ധർണ്ണ പാരലൽ കോളേജ് കോഡിനേഷൻ കമ്മിറ്റി സംസ്ഥാന കൺവീനർ കെ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കുളം ജേബീസ് കോളേജിൽ രക്ഷാധികാരി കെ.പി.ജയബാലൻ , കണ്ണൂർ കോളേജ് ഓഫ് കോമേഴ്സിൽ രക്ഷാധികാരി സി. അനിൽ കുമാർ , തളിപ്പറമ്പ നാഷനൽ കോളേജിൽ സിക്രട്ടറി ടി.വി രവീന്ദ്രൻ ,എം.വി. പുരുഷോത്തമൻ , പയ്യന്നൂർ വിദ്യാമന്ദിറിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് യു .നാരായണൻ വിദ്യാ പീഠത്തിൽ യു. അനിൽകുമാർ , വിക്ടോറിയ കോളേജിൽ കെ.യു. യതീന്ദ്രൻ ,ഏച്ചൂർ നളന്ദ കോളേജിൽ പി. കാശൻ , ലക്ഷ്മണൻ മാസ്റ്റർ, മട്ടന്നൂർ യൂണിവേഴ്സൽ കോളേജിൽ കെ.കെ. സുനിൽ കുമാർ , കൃഷ്ണകുമാർ കണ്ണോത്ത്, കൂത്തുപറമ്പ ഗ്രാമിക കോളേജിൽ രാജീവൻ ടി.കെ, സീമ ഇ .കെ നേതൃത്വം നൽകി.
സംസ്ഥാനത്ത് നാല് യൂണിവേഴ്സിറ്റികളിലായി ഒന്നര ലക്ഷം വിദ്യാർഥികൾ ഈ വർഷം ഡിഗ്രി ,പിജി കോഴ്സുകളിൽ പ്രൈവറ്റ് പഠനത്തിന് രജിസ്റ്റർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു . ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ് അവർക്ക് പ്രവേശനം നൽകുക എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഇതോടെ ഉന്നത പഠനത്തിന് യോഗ്യത നേടി സർക്കാർ കോളേജുകളിൽ പഠിക്കാൻ അവസരം ഇല്ലാത്തവരുടെ പഠനം ആശങ്കയിൽ ആയിരിക്കും. പാരലൽ കോളേജുകൾ നിർത്തലാക്കിയാൽ ഭൂരിപക്ഷം വിദ്യാർഥികളുടെയും പഠനം നിലക്കും. ആയിരക്കണക്കിന് അധ്യാപകരുടെ തൊഴിൽ നഷ്ടമാകും.
പാരലൽ കോളേജ് വിദ്യാർഥികൾക്കും ഇതുവരെ റെഗുലർ വിദ്യാർത്ഥികളുടെ സമാനമായ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. ഓപ്പൺ സർവകലാശാല ആവുന്നതോടെ ഇതിൽ വ്യത്യാസം വരും. ഇത് കുട്ടികളെ രണ്ടാംതരം വിദ്യാർഥികൾ ആക്കി മറ്റും സർക്കാർ തീരുമാനം മാറ്റണമെന്നും കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷന് അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ എല്ലാ സമാന്തര സ്ഥാപനങ്ങളിലും പ്രതിഷേധ ധർണ നടന്നു.