സർവ കക്ഷി സമാധാനയോഗം ചേർന്നു
മയ്യിൽ:- മയ്യിൽ പോലീസ് സ്റ്റേഷനിൽ സർവ കക്ഷി സമാധാനയോഗം ചേർന്നു. രണ്ടു ദിവസത്തിനുള്ളിൽ പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ നീക്കം ചെയ്യാനും പാർട്ടി ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കാനും തീരുമാനിച്ചു. സിഐ ഷാജി പട്ടേരി അധ്യക്ഷത വഹിച്ചു. മലപ്പട്ടം, മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.