ചേലേരി: എസ് എസ് എഫ് കമ്പില്‍ ഡിവിഷന് സാഹിത്യോത്സവ് സമാപനം ഇന്ന് വൈകുന്നേരം 4 മണിക്ക് ഓണ്‍ലൈനായി നടക്കും. വെള്ളിയാഴ്ച്ച നടന്ന ഉദ്ഘാടന സംഗമത്തോടെ ആരംഭിച്ച സാഹിത്യോത്സവില്‍ അഞ്ച് വെര്‍ച്വല്‍ റൂമുകളില്‍ നിന്നായി മുന്നൂറ് പ്രതിഭകളാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്.പ്രമുഖ മാധ്യമ പ്രവര്ത്തകന് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി.മുഹമ്മദ് അശ്ഹര്‍ സന്ദേശ പ്രഭാഷണം നടത്തി.
ഇന്ന് നടക്കുന്ന സമാപന സംഗമം എസ്.എം.എ. കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് ജില്ല ജനറല്‍ സെക്രട്ടറി ശുഐബ് വായാട് ഫല പ്രഖ്യാപനം നടത്തും.അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ശാഫി അമാനി മയ്യില്‍ ,സാലിം പാമ്പുരുത്തി,അശ്രഫ് ചേലേരി,അന്വില് പുന്നോല്‍ തുടങ്ങിയവര്‍ സംബന്ധിക്കും