മയ്യിൽ സമ്പൂർണ ലൈബ്രറി ഡിജിറ്റൈസ്‌ഡ്‌ പഞ്ചായത്ത്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നാളെ

 പ്രഖ്യാപനം നാളെ ഗ്രന്ഥശാലാ ദിനത്തിൽ


മയ്യിൽ: മയ്യിലിനെ സമ്പൂർണ ലൈബ്രറി ഡിജിറ്റൈസ്‌ഡ്‌ പഞ്ചായത്തായി ഗ്രന്ഥശാലാ ദിനമായ തിങ്കളാഴ്‌ച വൈകീട്ട് മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. ജയിംസ്‌ മാത്യു എം.എൽ.എയുടെ പ്രാദേശിക വികസനനിധിയിൽ നിന്നും ലഭ്യമാക്കിയ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ്‌ പദ്ധതിക്ക്‌ പിൻബലമായത്‌. 150 യുവജനങ്ങൾ മാസങ്ങളോളം അധ്വാനിച്ചാണ്‌ ഓരോ ഗ്രന്ഥാലയത്തിലെയും പുസ്‌തകങ്ങൾ, മെമ്പർമാർ എന്നിവയുടെ ഡേറ്റ എൻട്രി പൂർത്തിയാക്കിയത്‌.

 ലൈബ്രേറിയൻമാരുടെയും ഗ്രന്ഥശാലാ പ്രവർത്തകരുടെയും പരിശീലന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഇ.പി. രാജൻ അധ്യക്ഷനായി. യു. ജനാർദനൻ, കെ. നിതിൻ, ഇ. മുകേഷ്‌, പി. നഹാർ എന്നിവർ പരിശീലനം നയിച്ചു.

Previous Post Next Post